തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽപ്പെട്ട എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂൾ കുട്ടികൾക്കും തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കോവിഡ് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് സൗജന്യമായി ലഭിക്കും. മേൽപ്പറഞ്ഞ സേവനം എല്ലാ സ്‌കൂൾ അധികൃതരും, രക്ഷിതാക്കളും ഉപയോഗപ്പെടുത്തണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അജയ് കുമാർ ബാബു പറഞ്ഞു. വിശദ വിവരങ്ങൾക്ക്: 0471-2463746 എന്ന നമ്പറിൽ ബന്ധപ്പെടണം.