മുംബൈ: എച്ച്.ഡി.എഫ്.സി. ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറുമാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. രണ്ടുവര്‍ഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നിലൊന്നു ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ പിന്‍കോഡുകളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഹെഡ്(കമേഴ്സ്യല്‍ ആന്‍ഡ് റൂറല്‍ ബാങ്കിങ്) രാഹുല്‍ ശുക്ല പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ സജീവമാവാന്‍ എച്ച്.ഡി.എഫ്.സി. ബാങ്ക്
