ന്യൂഡല്‍ഹി: ഇന്ത്യാനയിലെ വെയര്‍ഹൗസ് ജീവനക്കാരിയായ ജാന ജമ്പ് സി ബി എസ് ടെലിവിഷന്‍ ഷോയില്‍ പറഞ്ഞതാണ് ഇക്കാര്യം. വാഷിംഗ്ടണില്‍ കൊറോണ വ്യാപനം നടക്കുന്ന സമയത്തും ആമസോണ്‍ പോലുള്ള ഇ കോമോഴ്സ് സ്ഥാപനം പ്രവര്‍ത്തനം തുടരുന്നുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. അതുകൊണ്ട് താന്‍ അവധിയെടുത്ത് വീട്ടിലിരിക്കുകയാണെന്നും പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് വെയര്‍ഹൗസിലെ ജോലിക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെ വിമര്‍ശിച്ചു കൊണ്ട് വെബ് സര്‍വ്വീസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടിം ബ്രെ ജോലിയില്‍ നിന്ന് രാജി വച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുപാട് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബ്രെ തന്റെ രാജി പോസ്റ്റ് ചെയ്തത്. കറുത്ത വര്‍ഗക്കാരേയും സ്ത്രീകളേയുമാണ് പിരിച്ചു വിട്ടതെന്ന് അദ്ദേഹം പറയുന്നു. വെബ് സര്‍വ്വീസിലെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ അപേക്ഷിച്ച് വളരെ കുറച്ചു അധികാരമേ വെയര്‍ഹൗസിലെ ജീവനക്കാര്‍ക്ക് ഉള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

