കൊല്ലം തീരത്ത് ചരക്ക് കപ്പൽ എത്തി

കൊല്ലം: അഞ്ച് വർഷത്തിന് ശേഷം ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് കപ്പൽ കൊല്ലം തീരത്ത് എത്തി. ബേപ്പൂർ തുറമുഖത്ത് നിന്നും ഇന്നലെ രാത്രി തിരച്ച ചോഗ്ലേ 7 എന്ന ഗോവൻ ചരക്ക് കപ്പലാണ് രാവിലെ ഏട്ട് മണിയോടെ കൊല്ലം തീരത്തെത്തിയത്. എഫ്സിഐ ലേക്ക് ഭക്ഷ്യധാന്യങ്ങളുമായി എത്തിയതാണ് കപ്പൽ. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് എഫ് സി ഐലേക്ക് ഭക്ഷ്യധാന്യവുമായി കപ്പൽ എത്തിയത്. നാളെ ചരക്ക് ഇറക്കുന്ന ജോലികൾ പൂർത്തിയാകും.

ഇടക്ക് ഐഎസ്ആർഒ വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേക്ക് യന്ത്രഭാഗങ്ങളുമായി ചരക്ക് കപ്പലുകൾ എത്തിയി രുന്നു. ബേപ്പൂർ തുറമുഖത്ത് നിന്ന് വരും ദിവസങ്ങളിലും കൂടുതൽ കപ്പലുകൾ എത്തുമെന്ന് മാരിടൈ ബോർഡ് അധികൃതർ അറിയിച്ചു.

കൊല്ലം പോർട്ടിൽ നിന്ന് കയറ്റുമതി വർദ്ധിപ്പിക്കുകയാണ് പോർട്ട് അധികൃതരുടെ അടുത്ത ലക്ഷ്യം. ഇതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ് കെ എം എം എൽ ഐ ആർ ഇ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് കയറ്റി അയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി യാത്രകപ്പലുകൾ എത്തിക്കുന്നതിനും നീക്കം ആരംഭിച്ചിടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →