തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച(15/09/21) വരെ കനത്ത മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച(12/09/21) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ച(13/09/21) യെല്ലോ അലേര്‍ട്ടാണ്. ചൊവ്വാഴ്ച(14/09/21) പന്ത്രണ്ട് ജില്ലകളിലും ബുധാനാഴ്ച(15/09/21) അഞ്ചുജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

