ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്

തൃശൂര്‍: അന്തിക്കാട്ട് ഒരു വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. അന്തിക്കാട് പടിഞ്ഞാറ് വിയ്യത്ത് സനല്‍കുമാറിന്റെ വീട്ടിലാണ് സംഭവം. ഭാര്യ വാണിയാണ് ഫ്രിഡ്ജിലെ മുകളിലെ തട്ടില്‍ പാമ്പിനെ കണ്ടത്. പച്ചക്കറി എടുക്കുമ്പോള്‍ എന്തോ അനങ്ങുന്നതു കണ്ടു.

സൂക്ഷിച്ചുനോക്കിയപ്പോള്‍ ചുരുണ്ടുകൂടി കിടക്കുന്നത് മൂര്‍ഖനാണെന്നു മനസ്സിലായി. പാമ്പിനെ മുറ്റത്തേക്കിട്ടപ്പോഴേക്കും ഇഴഞ്ഞു പോയി. കുട്ടികള്‍ വെള്ളമെടുക്കാന്‍ ഫ്രിഡ്ജ് തുറന്നപ്പോള്‍ അകത്ത് കയറിയതാവാമെന്നാണ് സംശയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →