ന്യൂഡല്‍ഹി ആഗസ്റ്റ് 26: ഇന്ത്യയെയും പാകിസ്ഥാനെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചക്കോടിയ്ക്കിടയില് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഇത് വ്യക്തമാക്കിയത്. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും വേണ്ടിയാണ് ഇരുരാജ്യങ്ങളും പോരാടുന്നതെന്ന് മോദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ പാകിസ്ഥാന് പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും മറ്റ് പ്രശ്നങ്ങള്‍ക്കും വേണ്ടിയാണ് നാം പോരാടണ്ടതെന്നും ഇതെല്ലാം നാം ഒന്നിച്ച് തരണം ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രാത്രിയില്‍ കാശ്മീരിനെപ്പറ്റി സംസാരിച്ചുവെന്നും അത് നിയന്ത്രിതമാണെന്ന് മോദി പറഞ്ഞെന്നും ട്രംപ് പറഞ്ഞു.
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കും ആവശ്യമെങ്കില്‍ കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. അത് ഇന്ത്യ നിരസിച്ചിരുന്നു.

