എസ് ജെ സിനു സംവിധാനം ചെയ്ത് അമിത് ചക്കാലക്കൽ നായകനാകുന്ന റൊമാൻറിക് ആക്ഷൻ ത്രില്ലർ ചിത്രമായ ജിബൂട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി.
അഫ്സൽ കരുനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി യിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷൻ സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം പേരിലെ വ്യത്യസ്തത കൊണ്ട് തന്നെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും വരച്ചു കാണിക്കുന്ന ഈ ചിത്രം
പ്രണയവും കോമഡിയും ആക്ഷനും ഒരേപോലെ പറയുന്നു. ഈ ചിത്രത്തിൽ മനുഷ്യക്കടത്തും പ്രധാന വിഷയമാവുന്നു.
ശകുൻ ജസ്വാൾ നായികയാവുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തൻ, ബിജു സോപാനം, സുനിൽ സുഖദ, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു , അലൻസിയർ , പൗളി വത്സൻ , മാസ്റ്റർ ഡാവിഞ്ചി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.