പാലക്കാട്: താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. സി.പി.എമ്മില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗോപിനാഥിന്റെ പ്രതികരണം. 30/08/21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തീരുമാനം പറയുമെന്നും ഗോപിനാഥ് അറിയിച്ചു.
സി.പി.എമ്മുമായി ചർച്ച നടന്നിട്ടില്ല. പാർട്ടി വിടുകയാണെങ്കിലെ ചർച്ചക്ക് പ്രസക്തിയുള്ളൂവെന്നും ഗോപിനാഥ് പറഞ്ഞു. സുധാകരനുമായി ചർച്ച നടത്തി. പാർട്ടിയോടുള്ള സ്നേഹം മരണത്തോടെ മാത്രമേ അവസാനിക്കൂ. കോൺഗ്രസിന് ദോഷം വരുന്ന നിലപാട് സ്വീകരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല,എല്ലാം തേടിവന്നതാണ്. ഡി.സി.സി അധ്യക്ഷ പട്ടികയിൽ അതൃപ്തിയില്ലെന്നും ഗോപിനാഥ് പറഞ്ഞു.