കൊല്ലം: കോവിഡ് ഭീതിയിൽ വിദ്യാർഥി ജീവനൊടുക്കി. കൊല്ലം പുനലൂർ തൊളിക്കോട്ടാണ് സംഭവം. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് (20) ആത്മഹത്യ ചെയ്തത്. 28/08/21 ശനിയാഴ്ച പുലർച്ചെയാണ് വിശ്വകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വകുമാർ. ഇതിനിടയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ വിശ്വകുമാർ എഴുതിവച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

