അരുവിക്കരയില്‍ ഭര്‍ത്താവ് വയോധികയായ ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 68 കാരിയായ വിമലയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജനാര്‍ദ്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 25/08/21 ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഭാര്യയും ഭര്‍ത്താവുമായി വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ചയും ഇരുവരും തമ്മില്‍ വഴക്കിട്ടു. രാത്രി മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ജനാര്‍ദ്ദനന്‍ വിമലയെ കഴുത്തിന് വെട്ടുകയായിരുന്നു. വിമല തത്ക്ഷണം മരിച്ചു. തൊട്ടടുത്ത മുറിയിൽ മകനും ഭാര്യയും ഉറങ്ങുമ്പോഴായിരുന്നു സംഭവം.

പൊലീസ് എത്തിയ ശേഷമാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →