ദില്ലി: 3 മുതൽ 12 വയസുകാരിൽ പരീക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് നിർമ്മാതാക്കളായ സൈഡസ് കാഡില. നിലവിൽ 12 വയസിനു മുകളിലുള്ളവർക്ക് നൽകാനുള്ള അടിയന്തര അനുമതി ലഭിച്ച വാക്സീനാണ് സൈക്കോവ് -ഡി.
Read Also: സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ
അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗധ സമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്.

