ഗസ്സയില്‍ ഇസ്രായേല്‍ വെടിവെപ്പ്​; കുട്ടികളുള്‍പെടെ 41 പേര്‍ക്ക്​ പരിക്ക്​

ജറൂസലം: ഉപരോധവും ആക്രമണവും ജീവിതം തളര്‍ത്തിയ ഗസ്സയില്‍ വീണ്ടും വെടിവെപ്പുമായി ഇസ്രായേല്‍. 52 വര്‍ഷം മുമ്ബ് നടന്ന​ മസ്​ജിദുല്‍ അഖ്​സ തീവെപ്പിന്‍റെ ഓര്‍മ പുതുക്കി ഹമാസ്​ നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി കുട്ടികളുള്‍പെടെ 41 ഫലസ്​തീനികള്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​.

കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ്​ ഹമാസ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. നൂറുകണക്കിന്​ പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട്​ കല്ലുകളെറിഞ്ഞു. ഇതോടെ, ​ഇസ്രായേല്‍ ​സൈന്യം വെടിയുതിര്‍ക്കുകയായിന്നു.

മസ്​ജിദുല്‍ അഖ്​സയിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കും ഗസ്സയില്‍നടത്തിയ കനത്ത ബോംബുവര്‍ഷത്തിനും മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെയാണ്​ വീണ്ടും ആക്രമണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →