ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു.21/08/21 ശനിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. 56 വയസായിരുന്നു.
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നൂറിലേറെ ചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്.
തിരുവോണ നാളിലെ നടിയുടെ അപ്രതീക്ഷിതമായ വിടവാങ്ങൽ സിനിമാലോകത്തെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയിരിക്കുകയാണ്. പ്രമുഖരടക്കം ആദരാഞ്ജലികളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
സ്വന്തം ജീവിതത്തെ കുറിച്ച് ഉച്ച ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തെ കുറിച്ചുമൊക്കെ താരം പറഞ്ഞിട്ടുള്ള വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പേജിലൂടെ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.
ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിൽ ഒരു കത്ത് കൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ച താരം പിന്നീട് പ്രേം നസീറും മോഹൻലാലും ഒന്നിച്ച ആട്ടകലാശം എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി മേരിക്കുട്ടി എന്ന കാഥാപാത്രമായെത്തിയാണ് മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധേയമാകുന്നത്.
അമരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടുള്ള താരം
മോഹൻലാൽ മമ്മൂട്ടി എന്നിവർക്കു പുറമേ മറ്റ് പ്രമുഖ താരങ്ങൾക്കൊപ്പം നായികയായും വില്ലത്തിയായു മൊക്കെ അഭിനയിച്ചിട്ടുള്ള ഉള്ള ചിത്രക്ക് പതിനെട്ട് വർഷത്തോളം നീണ്ട സിനിമാജീവിതം ആയിരുന്നു. മലയാളികൾ ഇപ്പോഴും തന്നെ ഏറെ സ്നേഹിക്കുന്നു എന്നതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും സിനിമയിൽനിന്നും മാറിയതിനു ശേഷമാണ് താൻ ജീവിച്ചു തുടങ്ങിയതെന്നും നേരത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങൾ ഭംഗിയായി ആയി നിറവേറ്റി ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നതിനായി കുടുംബ ജീവിതത്തിൽ താൻ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നുള്ളത് കൊണ്ടുമാണ് സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണമായി ചിത്ര പറഞ്ഞത്.
1965 ൽ കൊച്ചിയിൽ രാജഗോപാലിന്റ യും ദേവിയുടെയും മകളായി ജനിച്ച ചിത്രയുടെ വിദ്യാഭ്യാസം കൊച്ചി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലായിരുന്നു. അച്ഛൻ മൈലാപ്പൂരിൽ റെയിൽവേ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയിരുന്നതിനാൽ പിന്നീട് ഐസിഎഫ് സ്കൂളിലാണ് പഠിച്ചത്.
അമ്മയുടെ നാട് വടക്കാഞ്ചേരി ആയതു കൊണ്ടുതന്നെ ചിത്ര മലയാളിയാണ്. അഭിനയത്തിൻറെ ആദ്യ കാലത്തൊന്നും സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അച്ഛൻറെ വരുമാനത്തിൽ കഴിഞ്ഞിരുന്നത് കൊണ്ട് അച്ഛൻറെ തിരക്കു കാരണം പലപ്പോഴും അഭിനയിക്കാൻ വിളിക്കുമ്പോൾ പോവാൻ കഴിയുമായിരുന്നില്ല. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷമാണ് പതഹാറേള അമ്മായി എന്ന തെലുങ്കിലെ കെ ബാലചന്ദ്രർ സാറിൻറെ സുന്ദരസ്വപ്നങ്ങളിൽ നായികയായി എത്തിയതിന് പിന്നാലെയാണ് ചിത്ര സിനിമയിൽ സജീവമാകുന്നത്.
വിവാഹത്തിനു മുമ്പ് ആറാം തമ്പുരാൻ, ദേവാസുരം, കളിക്കളം, പഞ്ചാഗ്നി, മിസ്റ്റർ ബട്ട്ലർ, സാദരം, അടിവാരം, ഏകലവ്യൻ, കമ്മീഷണർ, വൈജയന്തി ഐപിഎസ്, കല്ലുകൊണ്ടൊരു പെണ്ണ് , തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരം വിവാഹശേഷം മഴവില്ല്, സൂത്രധാരൻ, എന്നിവ ചെയ്തു. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്ര അഭിനയിച്ച നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം ഇന്നും മലയാളികൾ പാടിനടക്കുന്ന ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ്. മലയാളത്തിൽ അഭിനയിക്കാൻ ഇനിയും ഒരുപാട് ആഗ്രഹമുണ്ടെന്നും മികച്ച കഥാപാത്രം ലഭിക്കുകയാണെങ്കിൽ തീർച്ചയായും താൻ തിരിച്ച് വരുമെന്നും ചിത്ര പറഞ്ഞിരുന്നു.
1990 ൽ ബിസിനസുകാരനായ വിജയരാഘവൻ ചിത്രയുടെ കഴുത്തിൽ താലി ചാർത്തി. മകൾ മഹാലക്ഷ്മി. സിനിമകൾക്ക് പുറമേ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു കൊണ്ട് നടി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്.

