ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം താൻ അനുഭവിച്ചത് കടുത്ത മാനസിക പീഡനമായിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വര്‍ഷങ്ങള്‍ നീണ്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് ശേഷം 18/08/21 ബുധനാഴ്ച പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കാണ് ബുധനാഴ്ച പൂര്‍ണ്ണ വിരാമമായത്. ഇതിനിടെ പല തവണ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് കോടതി അനുമതി നല്‍കിയിരുന്നു. പലതവണ കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു. ശേഷമാണ് ഡല്‍ഹി കോടതി കേസില്‍ നിര്‍ണ്ണായക തീര്‍പ്പ് പുറപ്പെടുവിച്ചത്.
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂരിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചു. ഒപ്പം കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിയ്ക്കുകയും ചെയ്തു. സ്പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് നിര്‍ണ്ണായക വിധി പ്രസ്താവം നടത്തിയത്.
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

