കുന്നംകുള നഗരസഭ 5-ാം വാര്‍ഡ്‌ ഇനി സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ വാര്‍ഡ്‌

കുന്നുകുളം : കുന്നംകുളം നഗരസഭ 5-ാം വാര്‍ഡ്‌ സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചു. ചലചിത്രനടനും എഴുത്തുകാരനും കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ അംബാസഡറുമായ വികെ ശ്രീരാമന്‍ ശുചിത്വ പ്രഖ്യാപനം നടത്തുകയും സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടികെ വാസു മുഖ്യാതിഥിയായിതുന്നു.

അഞ്ചാം വാര്‍ഡ്‌ കൗണ്‍സിലറും നഗരസഭ വികസന കാര്യ സറ്റാന്‍റിംഗ്‌ കമ്മറ്റി ചെയര്‍മാനുമായ പിഎം സുരേഷ്‌ സ്വാഗതമാശംസിച്ചു.വൈസ്‌ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനില്‍ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാരായ സോമ ശേഖരന്‍ ,പ്രിയ സജീഷ്‌ പികെ ഷെബീര്‍, സെക്രട്ടറി ടികെ സുജിത്‌ ജനകീയാസൂത്രണം ഉപാദ്ധ്യക്ഷന്‍ വി മനോജ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ കൗണ്‍സിലര്‍ കൂടിയായ കലാമണ്ഡലം പ്രവീണ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →