ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ്; ബി.ജെ.പി നേതാവടക്കം ആറു പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിൽ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ അടക്കം ആറു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 08/08/21 ഞായറാഴ്ച ഭാരത് ജോഡോ ആന്ദോളൻ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു മുദ്രാവാക്യം വിളിച്ചത്. എന്നാൽ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചവരുമായി ബന്ധമില്ലെന്നാണ് ഭാരത് ജോഡോ ആന്ദോളന്റെ വിശദീകരണം.

വിനോദ് ശര്‍മ്മ, ദീപക് സിംഗ്, ദീപക്, വിനീത് ക്രാന്തി, പ്രീത് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 188 വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അശ്വിനി ഉപാധ്യായയെയും മറ്റ് പ്രതികളെയും ഡൽഹി പൊലീസ് 10/08/21 ചൊവ്വാഴ്ച പുലർച്ചെ വരെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിനായി കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അശ്വിനിയോട് 09/08/21 തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →