അഴിമതിക്കേസില്‍ യദ്യൂരപ്പക്കും മകനും ഹൈക്കോടതി നോട്ടീസ്‌

ബംഗളൂരു : ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട്‌ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ്‌ യദ്യൂരപ്പ, മകന്‍ ബിവൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതി നോട്ടീസ്‌. 2021 ഓഗസ്‌റ്റ് 17 ന്‌ കോടതിയില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടാണ്‌ നോട്ടീസ്‌.

ബിഎസ്‌ യദ്യൂരപ്പ,മുന്‍മന്ത്രി എസ്‌ടി സോമ ശേഖരന്‍ എന്നിവര്‍ അടക്കമുളളവരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി തളളിയ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജിയുടെ ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ആക്ടിവിസറ്റ്‌ ടിജെ എബ്രഹം നല്‍കിയ ഹര്‍ജിയിലാണ്‌ നോട്ടീസ്‌. ബാംഗളൂര്‍ വികസന അതോരിറ്റിയുടെ മുടങ്ങിക്കിടന്ന വികസന പദ്ധതി പുനരാരംഭിക്കുന്നതിനായി യദ്യൂരപ്പയും മകനും ബന്ധുക്കളും ഉള്‍പ്പെടയുളളവര്‍ കരാറുകാരനില്‍നിന്നും കോഴ വാങ്ങിയതായി ടിജെ എബ്രഹം ആരോപിച്ചു. 2020ല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും കര്‍ണാടക നിയമ സഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.

അഴിമതിയില്‍ യദ്യൂരപ്പയുടെ മകന്‍ ,മരുമകന്‍,ചെറുമകന്‍ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ നേരിട്ടുളള ഇടപെടലുണ്ടെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. അഴിമതി നിരോധന നിയമവും കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും പ്രകാരം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →