ഛത്തീസ്ഗഢ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ രക്ഷപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രഞ്ജിത് സാഗര്‍ അണക്കെട്ടിലാണ് കരസേനയുടെ 254 എഎ ഹെലികോപ്റ്റര്‍ പതിച്ചത്. എന്‍.ഡി.ആര്.എഫിന്റേയും പോലീസിന്റേയും കരസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.