മുണ്ടൂര്‍: പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമംനടത്തുകയും അനധികൃത സ്വത്ത് സമ്പാദനം നടത്തുകയും ചെയതുവെന്നആരോപണത്തെ തുടര്‍ന്ന് മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡ് വി ലക്ഷ്മണനെ സിപിഐഎം സസ്പെന്‍ഡ് ചെയ്തു. സിപിഐഎം മുണ്ടൂർ ഏരിയ കമ്മിറ്റി അംഗമാണ്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്പിക്കാന് ശ്രമിച്ചുവെന്നാണ് ആരോപണം ദീര്‍ഘകാലം മുണ്ടൂര്‍ ലോക്കല്‍ സെക്രട്ടറിയിയിരുന്നു. പാര്‍ട്ടി വിഭാഗീയത സശക്തമായി നിലനിന്ന കാലത്ത വിഎസ് പക്ഷക്കാരനായിരുന്നു.