കര്‍ഷക ധനസഹായത്തില്‍ വന്‍ തട്ടിപ്പ്: 42 ലക്ഷം അനര്‍ഹര്‍ സ്വന്തമാക്കിയത് 3000 കോടി, കൂടുതല്‍ കേസുകള്‍ അസമില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന വഴിയുള്ള 3000 കോടി 42 ലക്ഷം അനര്‍ഹര്‍ സ്വന്തമാക്കിയതായി കൃഷിമന്ത്രാലയം. കര്‍ഷകരുടെ ആധാര്‍/ആദായനികുതി ഡേറ്റബേസ് പരിശോധിച്ചശേഷമാണ് അനര്‍ഹരായുടെ കര്‍ഷകരെക്കുറിച്ചുള്ള വിവരങ്ങള്‍ കൃഷിമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ 42 ലക്ഷം പേരും കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് അനര്‍ഹരാണെന്നും ഇവരില്‍ ചിലര്‍ ആദായനികുതി പരിധിയില്‍ വരുന്നതുമാണെന്നാണ് കണ്ടെത്തിയത്. അനര്‍ഹരായവരില്‍നിന്നു പണം തിരിച്ചുപിടിക്കാനുള്ള നടപടി നടത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അസമിലാണ്. ഇവിടെ 8.35 ലക്ഷം അനര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 554 കോടി രൂപ എത്തി. രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് ആണ്. ഇവിടെ 7.72 ലക്ഷം അനര്‍ഹര്‍ക്ക് 340 കോടി രൂപ ലഭിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള പഞ്ചാബില്‍ 5.62 ലക്ഷം അനര്‍ഹരുടെ അക്കൗണ്ടില്‍ 437 കോടിയെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →