പാലക്കാട്: പോഷകാഹാര കിറ്റ് വിതരണം; ഗുണഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യണം

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വര്‍ഷത്തെ പദ്ധതി പ്രകാരം പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എ.ആര്‍.ടി. കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ നടത്തുന്ന വിവിധ താലൂക്കുകളിലെ ഗുണഭോക്താക്കള്‍ താഴെപ്പറയുന്ന തീയതികളില്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10 മുതല്‍ മൂന്നു വരെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പാലക്കാട് താലൂക്ക് ജൂലൈ 19, മണ്ണാര്‍ക്കാട് താലൂക്ക് ജൂലൈ 21, ഒറ്റപ്പാലം താലൂക്ക് ജൂലൈ 22,  പട്ടാമ്പി താലൂക്ക് ജൂലൈ 23, ചിറ്റൂര്‍ താലൂക്ക് ജൂലൈ 26, ആലത്തൂര്‍ താലൂക്ക് ജൂലൈ 27 തുടങ്ങിയ ദിവസങ്ങളിലാണ് രജിസ്‌ട്രേഷന്‍.

എ.ആര്‍.ടി. കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന കാര്‍ഡിന്റെയും വോട്ടേഴ്‌സ് ഐഡിന്റിറ്റി കാര്‍ഡിന്റെയും ഓരോ പകര്‍പ്പുകള്‍ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →