ബാബുരാജിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രമായ ജോജിയിലെ ജോമോൻ എന്ന കഥാപാത്രത്തിനു ലഭിച്ച സ്വീകാര്യതയിലൂടെയും ഗംഭീരമായ പ്രകടനത്തിലൂടെയും വിശാൽ 31 എന്ന സിനിമയിലേക്ക് ബാബുരാജിനെ എത്തിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിശാൽ 31 ന്റെ സെറ്റിലെത്തിയ വിവരം ബാബാരാജ് തന്നെ അറിയിച്ചിരിക്കുകയാണ്.
പാ ശരവണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ബാബുരാജ് എത്തുന്നത് എന്നാണ് അറിയുന്നത്. തെലുങ്ക് താരം ഡിംബിൾ ഹയാത്തിയാണ് ചിത്രത്തില നായിക വേഷത്തിലെത്തുന്നത്.
വിശാൽ ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, രവീണ രവി എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന വിശാലിന്റെ ചിത്രീകരണം വൈകാതെ തന്നെ പൂർത്തിയാക്കാനാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

