പത്തനംതിട്ട: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി

പത്തനംതിട്ട: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക്  http://kathorthu.wcd.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണ് പത്തനംതിട്ട ജില്ലയില്‍ സേവനം നല്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് കാതോര്‍ത്ത്. 

നിങ്ങള്‍ ചെയ്യേണ്ടത് 

സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് kathorthu.wcd.kerala.gov.in  എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മഹിള ശക്തി കേന്ദ്ര ടീം കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് കൈമാറുകയും സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയംതന്നെ ഓണ്‍ലൈനായി സേവനം എത്തിക്കുകയും ചെയ്യുന്നു. വീഡിയോ കണ്‍സള്‍ട്ടേഷന്‍ ആയതിനാല്‍ സൂം പോലെയുള്ള സുരക്ഷിത വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ വഴിയാണു സേവനം ലഭ്യമാക്കുക. രജിസ്‌ട്രേഷന്‍ സമയത്തുതന്നെ അപേക്ഷകര്‍ക്ക് എസ്എംഎസ്, ഇമെയില്‍ അിറയിപ്പുകള്‍ ലഭിക്കും. അപേക്ഷകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. 

സ്ത്രീകളുടെ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കാതോര്‍ത്ത് പദ്ധതിയിലൂടെ സാധിക്കുമെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും സേവനം നല്കുന്നതിനായി ജില്ലയില്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്‌സ്, സോഷ്യല്‍ വര്‍ക്കേഴ്‌സ്, അഭിഭാഷകര്‍ ഉള്‍പ്പെടെ 14 കണ്‍സള്‍ട്ടന്റുമാര്‍ ലഭ്യമാണെന്നും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്‌നീം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2966649, 8330862021 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →