പാലക്കാട്: മണക്കടവ് വിയറില്‍ ലഭിച്ചത് 7316 ദശലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരമുള്ള മുഴുവന്‍ ജലവും ലഭിച്ചു

പാലക്കാട്: മണക്കടവ് വിയറില്‍ 2020 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 16 വരെ 7316 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കാനുള്ള മുഴുവന്‍ ജലവും ലഭിച്ചതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍ 274 (106.20), തമിഴ്നാട് ഷോളയാര്‍ 5392 (1173.28) കേരള ഷോളയാര്‍ 5420 (651.60), പറമ്പിക്കുളം 17820 (6899.79), തൂണക്കടവ് 557 (345.88), പെരുവാരിപ്പള്ളം 620 (357.07), തിരുമൂര്‍ത്തി 1935 (672.64), ആളിയാര്‍ 3864 (468.40).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →