വിവാദ ഉത്തരവിന്റെ മറവില്‍ തൃശൂരില്‍ നിന്ന്‌ വെട്ടിക്കടത്തിയത്‌ ഒരുകോടിയുടെ മരങ്ങള്‍

തൃശൂര്‍: വിവാദ ഉത്തരവിന്റെ മറവില്‍ തൃശൂര്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്ന്‌ മുറിച്ചു കടത്തിയ ഒരു കോടിയിലധികം രൂപയുടെ മരങ്ങള്‍ പാലക്കാട്ടെ വിവിധ മില്ലുകളില്‍ നിന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. വനം വകുപ്പ്‌ ഫ്ലയിങ് സ്‌ക്വാഡിന്റെ പരിശോധനയിലാണ്‌ തൃത്താല,വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന്‌ തേക്കും ഈട്ടിയും കണ്ടെത്തിയത്‌.

ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനായി മുറിച്ച്‌ ഗോഡൗണുകളില്‍ സൂക്ഷിച്ച മരങ്ങളും പിടികൂടി. 30 മീറ്റര്‍ ക്യുബിക്ക്‌ തേക്കുതടിയാണ്‌ ഒരു മില്ലില്‍ നിന്നുമാത്രം പിടിച്ചെടുത്തത്‌. എണ്‍പതിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 52 ഇടങ്ങളില്‍ പരിശോധന നടത്തി. വടക്കാഞ്ചേരി, അകമല മേഖലകളില്‍ നിന്ന മുറിച്ചുകടത്തിയ മരങ്ങള്‍ കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിലെ തടിമില്ലില്‍ നിന്നും കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →