ന്യൂഡല്‍ഹി ആഗസ്റ്റ് 16: അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ കാശ്മീര്‍ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന് എംഎല് ശര്‍മ്മയെ വെള്ളിയാഴ്ച സുപ്രീംകോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിമര്‍ശിച്ചത്.
എന്താണ് നിങ്ങളുടെ ഹര്‍ജിയെന്നും, സുപ്രധാന വിഷയത്തില്‍ ചവറുപോലൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും രഞ്ചന്‍ ഗോഗോയ് വ്യക്തമാക്കി. പ്രസിഡന്റിന്റെ വിജ്ഞാപനത്തിലൂടെയാണ് പ്രത്യേക പദവി ഇല്ലാതാക്കിയത്. അതിനെ വെല്ലുവിളിക്കുകയാണ് ശര്‍മ്മയെന്നും കോടതി പറഞ്ഞു.
വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. വിധി പ്രഖ്യാപിച്ചിട്ടില്ല.

