കൊച്ചിയിലേയും ബേപ്പൂരിലെയും ലക്ഷദ്വീപ് ഓഫീസുകള്‍ക്കുമുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കും

കവരത്തി: തീരദേശ മേഖലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് ലക്ഷദ്വീപ്‌ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഉത്തരവ്‌. ഈന്റലിജന്‍സ്‌ വിവരത്തെ തുടര്‍ന്നാണ്‌ സുരക്ഷ ലവല്‍ 2 ആക്കി വര്‍ദ്ധിപ്പിച്ചത്‌. സംശയാസ്‌പദ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അധികൃതരെ അറിയിക്കാനുളള നിര്‍ദ്ദേശമടക്കമാണ്‌ ഉത്തരവ്‌. ഇനിയൊരറിയിപ്പ്‌ ഉണ്ടാകും വരെ ലവല്‍ 2 സുരക്ഷ തുടരുരുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ലക്ഷദ്വീപിന്റെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. കോവിഡ്‌ 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്‌ 2021 മെയ്‌ 31ന്‌ ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്കുമുമ്പില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്കയക്കാനും സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവും എംപിയുമായ എളമരി കരീം, ആലപ്പുഴ എംപി എഎം ആരിഫ്‌, രാജ്യസഭാംഗം വി.ശിവദാസന്‍, എന്നിവര്‍ നേരിട്ട്‌ ലക്ഷദ്വീപിലെത്തി തദ്ദേശവാസികളില്‍ നിന്നും മറ്റും വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്ന്‌ സെക്രട്ടറിേേയറ്റ്‌ പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ലക്ഷദ്വീപില്‍ നടപ്പലാക്കാനൊരുങ്ങുന്ന മുഴുവന്‍ പരിഷ്‌ക്കാരങ്ങളും പിന്‍വലിക്കണമെന്ന്‌ മുസ്ലീം ലീഗ്‌ നേതാവും എംപിയുമായ ഇടി മുഹമ്മദ്‌ ബഷീര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ദ്വീപിനെ വാണിജ്യ കേന്ദ്രമാക്കാന്‍ ശ്രമിക്കുകയാണെന്നും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ദ്വീപ്‌ ജനതയുടെ സ്വാതന്ത്ര്യം ഇല്ലാതാകുകയാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മംഗലാപുരത്തേക്ക്‌ ചരക്കുനീക്കം മാറ്റുന്നതിന്‌ പിന്നില്‍ ഗൂഡ ലക്ഷ്യം ഉണ്ടെന്നുപറഞ്ഞ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട്‌ ലക്ഷദ്വീപ്‌ അഡ്‌മിന്‌സ്‌ട്രേറ്റര്‍ക്ക്‌ നിവേതനം കൈമാറി.

അതേസമയം ലക്ഷദ്വീപിലെ കോവിഡ്‌ പ്രോട്ടോകോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്‌തുളള ഹര്‍ജികള്‍ ഹൈക്കോടതി തളളി. 14 ദിവസത്തെ നിരീക്ഷണത്തി്‌ന ശേഷമേ ദ്വീപിലേക്ക്‌ വരാവൂ എന്ന വ്യവസ്ഥഎടുത്തുകളഞ്ഞതിനെതിരെയായിരുന്നു ദ്വീപ്‌ നിവാസികളുടെ ഹര്‍ജി. അഡ്‌മിനിസ്‌ട്രേറ്ററുടെ ഈ പരിഷ്‌ക്കാരം രോഗവ്യാപനം വര്‍ദ്ധിപ്പിച്ചെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. എന്നാല്‍ ഹര്‍ജിയില്‍ കഴമ്പില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡിവിഷന്‍ ബെഞ്ച്‌ തളളിയത്‌. നേരത്തെ ഹൈക്കോടതി സംഗിള്‍ ബെഞ്ചും ഹര്‍ജി തളളിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ്‌ ലക്ഷദ്വീപില്‍ കോവിഡ്‌ പ്രോട്ടോകോള്‍ പുതുക്കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →