തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് ഹോട്‌സ്‌പോട്ടുകള്‍ ആയി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോടാക്ട്, സെക്കന്‍ഡറി കോടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്‌സ്‌പോട്ടുകള്‍. ആരോഗ്യവകുപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യാപനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഹോട്‌സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും. ആഴ്ചതോറുമുള്ള ഡാറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്‌സ്‌പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.
സംസ്ഥാനത്തെ ജില്ലതിരിച്ചുള്ള ഹോട്‌സ്‌പോട്ടുകള്‍:
തിരുവനന്തപുരം(3)
തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്
കൊല്ലം(5)
കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍ മുനിസിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
ആലപ്പുഴ(5)
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍
പത്തനംതിട്ട(7)
അടൂര്‍ മുന്‍സിപ്പാലിറ്റി, വടശ്ശേരിക്കര, റാന്നി, പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയൂര്‍ പഞ്ചായത്തുകള്‍
കോട്ടയം (1)
തിരുവാര്‍പ്പ് പഞ്ചായത്ത്
ഇടുക്കി (6)
തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍
എറണാകുളം(2)
കൊച്ചി കോര്‍പ്പറേഷന്‍, മുളവുകാട് പഞ്ചായത്ത്
തൃശ്ശൂര്‍ (3)
ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍നഗര്‍, മതിലകം പഞ്ചായത്തുകള്‍
പാലക്കാട് (4)
പാലക്കാട് മുനിസിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍
മലപ്പുറം (13)
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍,വണ്ടൂര്‍, വളവൂര്‍, തെന്നല, വേങ്ങര, എടരിക്കോട്, വളവന്നൂര്‍, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍
കോഴിക്കോട് (6)
കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍
വയനാട് (2)
വെള്ളമുണ്ട, മൂയ്പ്പനാട് പഞ്ചായത്തുകള്‍
കണ്ണൂര് (19)
കണ്ണൂര്‍ കോര്‍പ്പറേഷന്‍, പാനൂര്‍, തലശ്ശേരി, പയ്യന്നൂര്‍. ഇരിട്ട’ി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍ കോളയാട,് പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി, പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, പെരളശ്ശേരി, എരുവശ്ശി, ചിറ്റാരിപ്പറമ്പ്, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍
കാസര്‍കോട് (14)
കാഞ്ഞങ്ങാട്, കാസര്‍കോട് മുന്‍സിപ്പാലിറ്റികള്‍ ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.
കേരളത്തെ പ്രധാനമായി നാല് സോണുകളായാണ് തിരിച്ചെടുക്കുന്നത്. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് വിഭജനം.
റെഡ് സോണ്‍– കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
ഓറഞ്ച് എ സോണ്‍-പത്തനംതിട്ട, എറണാകുളം, കൊല്ലം
ഓറഞ്ച് ബി സോണ്‍– ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍
ഗ്രീന്‍ സോണ്‍– കോട്ടയം, ഇടുക്കി
റെഡ് സോണില്‍ മെയ് മൂന്നുവരെ പൂര്‍ണ നിയന്ത്രണം.
ഓറഞ്ച്-എ സോണില്‍ 24-ാം തീയതി വരെ സമ്പൂര്‍ണ്ണ ലോക ഡൗണ്‍. അതിനുശേഷം ഭാഗിക ഇളവുകള്‍. 24-ന് ശേഷം സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി ഉണ്ടാകും. ഒറ്റക്ക നമ്പറുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറങ്ങാം. ഇരട്ട അക്കമുള്ള നമ്പര്‍ ഉള്ള വാഹനങ്ങള്‍ക്ക് വ്യാഴം,ശനി ദിവസങ്ങളില്‍ അനുമതി കിട്ടും നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവറടക്കം മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്കുമാത്രം കുടുംബാംഗങ്ങള്‍ ആണെങ്കില്‍ രണ്ടുപേര്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഈ സോണുകളില്‍ സിറ്റി ബസ് അനുവദിക്കും. ബസ്സില്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്ക് മാത്രമേ ഇരിക്കാന്‍ ആകും. നിന്ന് യാത്ര ചെയ്യാന്‍ പാടില്ല. അന്തര്‍ജില്ല യാത്രയും പാടില്ല.
ഓറഞ്ച് എ, ബി സോണ്‍ കാറ്റഗറികളില്‍ അക്ഷയകേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ തുറക്കാം. രാവിലെ 7ഏഴ് മുതല്‍ വൈകിട്ട് 7 വരെയാണ് പുതുക്കിയ സമയം.റെഡ് സോണ്‍ ഒഴുകെ എല്ലാ സോണുകളിലും ഹോട്ടലുകള്‍ തുറക്കാന്‍ അനുമതിയുണ്ട്. രാത്രി 7 മണി വരെ ഹോട്ടല്‍ ഇരുന്നു ഭക്ഷണം കഴിക്കാം.
ഗ്രീന്‍ സോണുകളില്‍ മെട്രോ, വിമാന, തീവണ്ടി, അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സിനിമ തിയേറ്ററുകള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ ഇങ്ങനെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുറക്കുവാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടില്ല. വിവാഹങ്ങള്‍ക്കോ മരണാനന്തര ചടങ്ങുകള്‍ക്കോ 20 പേര്‍ കൂടുതല്‍ പാടില്ല.

