ഫോര്‍ഡ്‌ കാര്‍ നിര്‍മാണ ഫാക്ടറിയില്‍ തൊഴിലാളി സമരം

ചെന്നൈ: ഫോര്‍ഡിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ തൊഴിലാളി സമരം. 2021 മെയ്‌ 27ന്‌ ഉച്ചഭക്ഷണസമയത്താണ്‌ തൊഴിലാളികള്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചത്‌. ശമ്പളത്തോടുകൂടിയ അവധിയും ആരോഗ്യ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ്‌ സമരമെന്ന്‌ ബിസിനസ്‌ സ്‌റ്റാന്‍റേര്‍ഡ്‌ റിപ്പോര്‍ട്ടുചെയ്‌തു.

കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ്‌ പ്രതിഷേധം . കൊറോണാ വൈറസിനെ തുടര്‍ന്ന്‌ തൊഴിലാളികള്‍ക്കുണ്ടാകുന്ന മുഴുവന്‍ ചികിത്സാ ചെലവുകളും കമ്പനി വഹിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വൈറസ്‌ ബാധിച്ച മരിക്കുന്ന ഓരോ തൊഴിലാളിയുടെയും കുടുംബത്തിന്‌ ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന്‌ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. . എന്നാല്‍ ഫോര്‍ഡ്‌ കമ്പനി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫോര്‍ഡിന്റെ പ്ലാന്റില്‍ 230ഓളം തൊഴിലാളികള്‍ക്ക്‌ കോവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന്‌ ചെന്നൈ ഫോര്‍ഡ്‌ എംപ്ലോയിസ്‌ യൂണിയന്‍ തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനേജ്‌മെന്റിനെ എഴുതി അറിയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഫാക്ടറി തൊഴിലാളികളുടെ ഇയടില്‍നിന്ന് കോവിഡ്‌ പാശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവം കൂടിയാണിത്‌. എന്നാല്‍ ഫോര്‍ഡിന്റെ പ്ലാന്റില്‍ നടന്ന പ്രതിഷേധം ഉദ്‌പ്പാദനത്തെ ഒരുവിധത്തിലും തടസപ്പെടുത്തിയില്ല. പ്രതിവര്‍ഷം രണ്ടുലക്ഷം കാറുകളാണ്‌ കമ്പനി ഉദ്‌പ്പാദിപ്പിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →