പാലക്കാട്: ഐ.എച്ച്.ആര്‍.ഡി തൊഴിലധിഷ്ഠിത പാര്‍ട്ട് ടൈം പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

പാലക്കാട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പാര്‍ട്ട് ടൈം പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സിന് അപേക്ഷിക്കാം. ബി.ടെക് / എം.ടെക് / എം.സി.എ/ ബി.എസ്.സി/എം.എസ്.സി / ബി.സി.എ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. അപേക്ഷകര്‍ക്ക് ഐ.ടി/ഐ.ടി.ഇ.എസ് അനുബന്ധ മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രവേശന സമയത്ത് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓണ്‍ലൈന്‍ പേയ്മെന്റ് മുഖേനയോ നല്‍കാം. അപേക്ഷ ഫോറം www.ihrd.ac.inwww.cek.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് മുന്‍പായി പ്രിന്‍സിപ്പാള്‍, കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ്,  കടമണ്‍കുളം പി.ഒ, കല്ലൂപ്പാറ, തിരുവല്ല – 689583 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9447402630, 0469 2677890, 2678983, 8547005034.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →