വടക്കാഞ്ചേരി: ലൈഫ്ജാക്കറ്റിന്റെ സഹായത്തോടെ എട്ടുമണിക്കൂറാണ് ഹാരിസ് ആഴക്കടലില്‍ തണുത്തു വിറച്ച് കിടന്നത്. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ സഹായത്തോടെയാണ് തീരമണഞ്ഞത്. വടക്കാഞ്ചേരി മംഗലം സ്വദേശി വെട്ടിക്കാട്ടില്‍ ഹാരിസ് (28)മുംബൈ ബാര്‍ജ് അപകടത്തില്‍പെട്ട വാര്‍ത്ത അറിഞ്ഞതുമുതല്‍ പ്രര്‍ത്ഥനയും കണ്ണീരുമായി കാത്തരുന്നവരുടെ പ്രാര്ത്തനകള് സഫലമാക്കിക്കൊണ്ട് ഹാരിസ് വീട്ടില്‍ മടങ്ങിയെത്തി.
പേടിയോടെ മാത്രമേ ആനിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കാനാവൂ എന്ന് ഹാരിസ് പറഞ്ഞു. ബാര്‍ജില്‍ നിന്ന കടലിലേക്ക് സമയോചിതമായി ചാടിയതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപെട്ടതെന്ന് ഹാരിസ് ഓര്‍ക്കുന്നു. ലൈഫ്ജാക്കറ്റണിഞ്ഞ് എട്ടുമണിക്കൂറാണ് കടലില്കിടന്നത്. രക്ഷപെട്ടെത്തിയ ഹാരിസിനെ വടക്കാഞ്ചേരി നഗരസഭ ചെയര്മാന് പി.എന്‍ സുരേന്ദ്രന് ,പ്രതിപക്ഷ നേതാവ് കെ അജിത്കുമാര്‍, ജനപ്രതിനിധികളായ ബഷീര്‍, എഡിഅജി, മുന്‍ ജനപ്രതിനിധി സിജോ ജോണ്‍ എന്നിവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു.

