കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ ആന്‍ഡ് ട്രേഡ് മാര്‍ക്ക്സ് കണ്ട്രോളര് ജനറലിന്റെ പേറ്റന്റ് നേട്ടവുമായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപെഡ) മഡ് ക്രാബ് (ഞണ്ട്) ഹാച്ചറി സാങ്കേതികവിദ്യ.ആദ്യമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തദ്ദേശീയ പേറ്റന്റ് ലഭിക്കുന്നത്. 2011 മുതല്‍ 2030 വരെയാണ് പേറ്റന്റ് കാലാവധിയെന്നും എംപെഡ ചെയര്മാന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു.ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ ഡിമാന്‍ഡുള്ള ഇനത്തില്‍ പെട്ടതാണ് മഡ് ക്രാബ്. എംപെഡയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.വിദേശങ്ങളില്‍ ജീവനോടെയുള്ള ഞണ്ടുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുമാണ്. കൂടാതെ ഇത്തരത്തില്‍ മഡ് ക്രാബ് കൃഷിചെയ്യുന്ന മറ്റൊരു ഹാച്ചറിയും രാജ്യത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004ല്‍ തന്നെ ചെളി ഞണ്ടിനായി എംപെഡ് ഹാച്ചറി തുടങ്ങിയിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഹാച്ചറി ആരംഭിച്ചത് 2013ലാണ്. പ്രതിവര്‍ഷം 10 ലക്ഷം ഞണ്ടിന്‍കുഞ്ഞുങ്ങളെയാണ് ഇവിടെ വികസിപ്പിച്ചിരുന്നത്. ഡിമാന്‍ഡ് ഏറിയതോടെ ഇത് 14 ലക്ഷമായി ഉയര്‍ത്തി. ഞണ്ടിന് കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് മൂന്നു ശതമാനത്തില്‍ നിന്ന് ലോക റെക്കാഡായ ഏഴ് ശതമാനത്തിക്കാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഡ് ക്രാബ് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷ പേറ്റന്റ് നേടി എംപെഡ
