തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുര്‍ന്നുളള വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. 300 കിലോ കഞ്ചാവുമായി ആക്കുളത്തുനിന്നാണ് യുവാക്കള്‍ പിടിയിലായത്. ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ്, മലപ്പുറം സ്ദേശി അജനാസ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും 27 വയസാണ്. ഒന്നരകോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
തലസ്ഥാനത്ത് വന്‍ലഹരിവേട്ട: 300 കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയില്‍
