മുന്‍ അധോലോക നായകന്‍ ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ഒരുകാലത്ത് മുംബൈ അധോലോകത്ത് സജീവമായിരുന്ന ഗ്യാംഗ്‌സ്റ്റര്‍ ഛോട്ടാരാജന്‍ എന്നറിയപ്പെട്ടിരുന്ന രാജേന്ദ്ര സദാശിവ നികല്‍ജെ കോവിഡ് ബാധിച്ച് മരിച്ചു. ദില്ലി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. കേവിഡ് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിഹാര്‍ ജയിലിലെ ഏകാന്ത തടവില്‍ നിന്ന് രാജനെ എയിംസിലേക്ക് മാറ്റുകയായിരുന്നു.

തിഹാര്‍ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാരാജന്‍ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഇരുപതിനായിരത്തില്‍ പരം ജയില്‍ പുളളികളാണ് തിഹാര്‍ സെന്‍ട്രല്‍ ജയിലിലുളളത്. ഇതില്‍ 170 പേര്‍ക്കും 60 ഓളം ജയില്‍ ജീവനക്കാര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനില്‍ നിന്നും ആകാം രാജന് രോഗം പകര്‍ന്നുകിട്ടയത് എന്ന വിശദീകരണമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇപ്പോള്‍ വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →