കൊച്ചി: വെള്ളാരംകുന്നിലെ വെള്ളിമീനുകളിൽ വിധുപ്രതാപ് ആലപിച്ച ഗാനം പുറത്തിറങ്ങി

കൊച്ചി: എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരം കുന്നിലെ വെള്ളി മീനുകൾ എന്ന ചിത്രത്തിലെ വിധുപ്രതാപ് ആലപിച്ച മഴമുകിലായ് എന്ന ഗാനം പുറത്തിറങ്ങി. വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണ്ണിക്കര എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

ശാന്തികൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജീഷ് മത്തായി, രാജിവ് വിജയ്, എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാവുന്ന പ്രണയവും അത് കുടുംബത്തിൽ വരുത്തിവെക്കുന്ന പ്രശ്നങ്ങളും പറയുന്ന ഈ ചിത്രo സ്വാർത്ഥ താൽപര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗൃഹാന്തരീക്ഷത്തിന്റെ ആവിഷ്കാരം കൂടിയാണ്.

എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസിംഗ് ഈസ്റ്റ് കോസ്റ്റ് എന്റർടൈമന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീജിത്ത് കല്ലിയൂർ, കലാസംവിധാനം ജമാൽ ഫന്നൻ, രാജേഷ്,ചമയം പുനലൂർ രവി, വസ്ത്രാലങ്കാരം നാഗരാജ്, വിഷ്വൽ എഫക്ട് സുരേഷ്, കൊറിയോഗ്രാഫി മനോജ്, ത്രിൽസ് ബ്രൂസിലി രാജേഷ്, പശ്ചാത്തലസംഗീതം രാജീവ് ശിവ എന്നിവരും നിർവഹിച്ചിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →