ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് 17ന്: 853 കമ്പനി സേനയെ വിന്യസിപ്പിച്ച് കമ്മീഷന്‍: സര്‍വകക്ഷിയോഗം ഏപ്രില്‍ 16ന്

കൊല്‍ക്കത്ത: 17ന് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വര്‍ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ പരിഗണിച്ച് 853 കേന്ദ്രസേനയെ വിന്യസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 24 പര്‍ഗാനാസ് ജില്ലകളില്‍ മാത്രമായി 283 കമ്പനികളെ വിന്യസിക്കുമെന്നാണ് അറിവ്. അതിനിടെ കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. അഞ്ചാംഘട്ടത്തില്‍ ആറ് ജില്ലകളിലായി കിടക്കുന്ന 45 സീറ്റുകളിലേക്കാണ് ഏപ്രില്‍ 17 ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക. അഞ്ചാം ഘട്ടതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 319 സ്ഥാനാര്‍ത്ഥികളില്‍ 39 പേര്‍ സ്ത്രീകളാണ്. വടക്കന്‍ ബംഗാളിലെ കലിംപോങ്, ഡാര്‍ജലീങ്, ജെയ്പാല്‍ഗുരി ജില്ലകളിലായി 13 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →