മഹാരാഷ്ട്ര: രാജ്യത്തെ ഭീതിയിലാഴ്ത്തി ധാരാവിയില്‍ 2 പേര്‍ക്കു കൂടി കോവിഡ് സ്ഥിതീകരിച്ചതോടെ ധാരാവിയില്‍ രോഗം ബാധിച്ചരുടെ എണ്ണം ഏഴായി. ബാന്ദ്രയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറുടെ വസതിക്കു സമീപത്തെ ചായക്കടക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് 4 സുരക്ഷാ ഉദ്യോഗസ്ഥരും ഒട്ടേറെ പോലീസുകാരും നിരീക്ഷണത്തിലാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള പ്രദേശമാണ് മഹാരാഷ്ട്ര. 891 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 45 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്.
Uncategorized
ധാരാവിയില്‍ വീണ്ടും കോവിഡ്19
