2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ രാജ്യത്ത് എത്തിയത് 72.12 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം

2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ രാജ്യത്ത് ലഭിച്ചത്  72.12 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം.

ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ പത്തു മാസങ്ങളുടെ കണക്കെടുത്താൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.2019-20 കാലത്തെ ആദ്യ പത്തു മാസങ്ങളെ അപേക്ഷിച്ചു  (62.72 ബില്യൺ ) 15% വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്തു മാസങ്ങളിലെ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപത്തിൽ (54.18 ബില്യൺ യുഎസ് ഡോളർ)  – FDI ഇക്യുറ്റി ഇൻഫ്ലോ- കഴിഞ്ഞ വർഷം ഇതേ സമയത്തെക്കാൾ ( 42.34 ബില്യൺ  ) 28% വളർച്ച ഉണ്ടായിട്ടുണ്ട്.

2020-21 സാമ്പത്തിക വർഷത്തെ ആദ്യ പത്തുമാസങ്ങളിൽ  ഏറ്റവും കൂടുതൽ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപം   നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മൊത്തം നിക്ഷേപത്തിന്റെ   30.28% നൽകിയ സിങ്കപ്പൂർ ആണ് ഒന്നാമത്. 24.28% തുകയുമായി U.S.A യും  7.31% തുകയുമായി UAE യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

2021  ജനുവരിയിൽ, സമാന നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനാണ് മുന്നിൽ. മൊത്തം നിക്ഷേപത്തിന്റെ 29.09% ആണ് ജപ്പാന്റെ സംഭാവന. നിക്ഷേപത്തിന്റെ 25.46% സിങ്കപ്പൂരിൽ നിന്നും  12.06% USA യിൽ നിന്നുമാണ്.

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്തു മാസങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവും കൂടുതൽ ലഭിച്ച മേഖല കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ &ഹാർഡ്വെയർ ആണ് (45.81%). അടിസ്ഥാന സൗകര്യനിർമ്മാണ മേഖല (13.37%), സേവന മേഖല (7.80%)  എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →