ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മൈ ഡിയർ മച്ചാൻസിലൂടെ മലയാളികളുടെ പ്രിയ ഗായകൻ മധു ബാലകൃഷ്ണൻ ചലചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ തമിഴും മലയാളവും ഇടകലർത്തി രചിച്ച മുടിച്ച് പുതുമന പോലെ, ദീപാവലിക്ക് പുതുമയ്
കണ്ണീരും മുത്താകും വരും :- എന്ന ഗാനത്തിനാണ് മധു ബാലകൃഷ്ണൻ സംഗീതം നൽകിയത്. ഗാനം 04/04/21 ഞായറാഴ്ച റിലീസ് ചെയ്യും.
നാലു സുഹൃത്തുക്കളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയം ,കോമഡി , ആക്ഷൻ, എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഒരു ഫാമിലി എന്റർടെയ്നർ കൂടിയാണ്. യുവതാരങ്ങളായ അഷ്കർ സൗദാൻ, രാഹുൽ മാധവൻ, ബാല, ആര്യൻ, അബിൻ ജോൺ എന്നിവർ മുഖ്യ കഥാപാത്രങ്ങളിലായി എത്തുന്ന ഈ ചിത്രത്തിൽ നീരജയാണ് നായിക. ബാല പ്രതിനായക വേഷത്തിലാണ് ആണ് എത്തുന്നത് . പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി, എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രം ഒറ്റ ഷെഡ്യൂളിൽ ആണ് പൂർത്തീകരിച്ചത്. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

