ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. കോവിഡ് നിരീക്ഷണത്തിലായതിനെ തുടർന്നാണ് നേമത്തേതടക്കമുള്ള പരിപാടികൾ ഒഴിവാക്കിയത്. നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ അറിയിച്ചുവെന്ന് പ്രിയങ്ക 02/04/21വെള്ളിയാഴ്ച പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്രക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
03/04/21 ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്താനിരുന്നത്. നേമത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മുമ്പ് കേരളത്തിലെത്തിയപ്പോൾ നേമം മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ മുരളീധരൻ അതൃപ്തിയറിയിച്ചിരുന്നു. തുടർന്ന് കേരളത്തിലെത്തുമെന്ന് പ്രിയങ്ക അറിയിക്കുകയും ചെയ്തിരുന്നു.

