തിരുവനന്തപുരം 2026 / നവംബർ 04
പൊതുപണം അനുവദിച്ച ആവശ്യത്തിനുതന്നെ നിയമാനുസൃതമായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ അധ്യക്ഷന്മാരുടെ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നവംബർ മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ പാർലമെന്റിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരും അംഗങ്ങളും പങ്കെടുത്തു. ഓഡിറ്റ്, ഉത്തരവാദിത്തം, സദ്ഭരണം എന്നിവയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറിവരുന്ന പങ്കിനെക്കുറിച്ചുള്ള പൊതുസമ്മേളനത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നവംബർ നാലിന് പ്രമേയം അംഗീകരിച്ചത്.
അനുവദിച്ച ആവശ്യത്തിനുതന്നെ പൊതുപണം ചെലവഴിക്കണം
ചെലവഴിച്ച പൊതുപണം അതത് സേവനത്തിനോ ആവശ്യത്തിനോ നിയമപരമായി ലഭ്യമായിരുന്നുവെന്ന് വിലയിരുത്താൻ കർശന പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കും. ഇതിലൂടെ പൊതുഖജനാവിന്റെ സംരക്ഷണം ഉറപ്പാക്കും. പാർലമെന്റിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾക്ക് പരസ്പരം തുടർച്ചയായി പഠിക്കാനും മികച്ച പ്രവർത്തനരീതികളും നടപടിക്രമങ്ങളിലെ പുതുമകളും പങ്കുവയ്ക്കാനും ഡിജിറ്റൽ പോർട്ടൽ സൃഷ്ടിക്കും. ഇതിനായി ശക്തമായ സംവിധാനം ഒരുക്കും.
നടപടി റിപ്പോർട്ടുകൾക്ക് ഏകീകൃത സമയപരിധി
ഓഡിറ്റ് പരാമർശങ്ങളിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ ശുപാർശകളിലും സ്വീകരിച്ച നടപടികൾ സംബന്ധിച്ച കുറിപ്പുകൾ സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏകീകൃത സമയപരിധി നിശ്ചയിക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കും. ഓഡിറ്റ് പരാമർശങ്ങളുടെ തുടർനടപടികൾ നിരീക്ഷിക്കുന്ന സംവിധാനമായ ഓഡിറ്റ് പാര മോണിറ്ററിങ് സിസ്റ്റം പോലുള്ള ഡിജിറ്റൽ മേൽനോട്ട സംവിധാനം എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളിലും വികസിപ്പിക്കുന്നതും ഉറപ്പാക്കും.
പരിശീലനവും മാസത്തിൽ മൂന്ന് യോഗങ്ങളും പരിഗണനയിൽ
വിദഗ്ധ പരിശീലന സ്ഥാപനങ്ങൾ വഴി പതിവായി പരിശീലനവും മാർഗനിർദേശ പരിപാടികളും നടത്തി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സെക്രട്ടേറിയറ്റുകളുടെ പ്രവർത്തനശേഷി വർധിപ്പിക്കും. സങ്കീർണമായ സാങ്കേതിക, സാമ്പത്തിക വിഷയങ്ങൾ പരിശോധിക്കുന്നതിനുള്ള വിശകലന ഉപകരണങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കും. തീർപ്പാകാതെ കിടക്കുന്ന ഓഡിറ്റ് പരാമർശങ്ങൾ പരിശോധിച്ച് തീർപ്പാക്കാൻ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ മാസത്തിൽ കുറഞ്ഞത് മൂന്ന് യോഗങ്ങൾ ചേരുന്നതും ഉപസമിതികൾ രൂപീകരിക്കുന്നതും പരിഗണിക്കും.
നൂതന പരിശോധനാ സംവിധാനങ്ങൾക്ക് സഹകരണം ശക്തമാക്കും
നൂതന ഫോറൻസിക് പരിശോധനാ ഉപകരണങ്ങൾ പ്രയോജനപ്പെടുത്താനും അടിയന്തര നിയമസഭാ മേൽനോട്ടം ആവശ്യമായ ഭരണനിർവഹണത്തിലെ ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്താനും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസുമായുള്ള സഹകരണം ശക്തമാക്കും. നിയമനിർമാണ സഭകളുടെ നിർദിഷ്ട നടപടിക്രമങ്ങളുടെ വിശ്വാസ്യതയും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനും പ്രമേയം ആഹ്വാനം ചെയ്തു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.