തിരുവനന്തപുരം, 2026 സെപ്റ്റംബർ 26 –
22 കുറ്റങ്ങൾ നിയമത്തിന്റെ പരിധിയിൽ
മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും മനുഷ്യത്വവിരുദ്ധ പ്രവൃത്തികളും തടയാൻ കേരളത്തിൽ പുതിയ നിയമത്തിന് കരട് തയ്യാറായി. വിദഗ്ധ സമിതി സർക്കാരിന് സമർപ്പിച്ച കരട് ബില്ലിൽ 22 തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ജീവപര്യന്തം വരെ തടവ് ശിക്ഷയാണ് നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള നിയമപ്രകാരമുള്ള ശിക്ഷയ്ക്ക് പുറമെയായിരിക്കും പുതിയ നിയമത്തിലെ ശിക്ഷയും.
നരബലി മുതൽ ഓൺലൈൻ പ്രചാരണം വരെ
നരബലി, ജീവനോടെ സംസ്കരിക്കൽ, മരണത്തിന് കാരണമാകുന്ന പ്രവൃത്തികൾ എന്നിവയാണ് ഏറ്റവും ഗുരുതര കുറ്റങ്ങളായി പരിഗണിക്കുന്നത്. മാരകമായി പരിക്കേൽപ്പിക്കൽ, അംഗഭംഗം വരുത്തൽ, ആഭിചാരത്തിന്റെ പേരിലുള്ള ലൈംഗികാതിക്രമം, അപകടകരമായ വസ്തുക്കൾ നിർബന്ധിച്ച് കഴിപ്പിക്കൽ തുടങ്ങിയവയ്ക്കും കർശന ശിക്ഷ നിർദേശിച്ചിട്ടുണ്ട്. ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള മർദനം, ലഹരി വസ്തുക്കൾ നൽകൽ, പണവും ആഭരണങ്ങളും തട്ടിയെടുക്കൽ, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കൽ തുടങ്ങിയ പ്രവൃത്തികളും കുറ്റത്തിന്റെ പരിധിയിൽ വരും.
ഡിജിറ്റൽ പ്രചാരണത്തിനും പിടിവീഴും
അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്നവരെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ ഓൺലൈൻ വേദികളിലൂടെയോ പ്രചരിപ്പിക്കുന്നതും കുറ്റകരമാക്കാനാണ് നിർദേശം. ഇത്തരം പ്രചാരണങ്ങൾക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വ്യവസ്ഥയുണ്ട്. ഓരോ ജില്ലയിലും ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും സംസ്ഥാനതലത്തിൽ അന്വേഷണങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും ശുപാർശയുണ്ട്.
മതവിശ്വാസത്തിന് വിലക്ക് ഏർപ്പെടുത്തില്ല
നിയമപരമായ മതാചാരങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്ന വ്യവസ്ഥകൾ കരടിലുണ്ട്. ലക്ഷ്യം വിശ്വാസത്തെ നിരോധിക്കുകയല്ല, വിശ്വാസത്തിന്റെ പേരിൽ ആളുകളെ വഞ്ചിക്കുകയും ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുകയും ചെയ്യുന്ന പ്രവൃത്തികൾ തടയുകയാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കിയിട്ടുണ്ട്
വർഷങ്ങളായുള്ള ചർച്ചയ്ക്ക് ശേഷം
കേരളത്തിൽ സമഗ്രമായ അന്ധവിശ്വാസ വിരുദ്ധ നിയമത്തിനായുള്ള ചർച്ച വർഷങ്ങളായി തുടരുകയാണ്. 2017ലും 2021ലും സ്വകാര്യ ബില്ലുകൾ നിയമസഭയിൽ എത്തിയെങ്കിലും നിയമമായി മാറിയില്ല. 2021ൽ സർക്കാർ നിയമനിർമാണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. 2025 നവംബർ 12ന് ഹൈക്കോടതി നിർദേശത്തെ തുടർന്ന് വിദഗ്ധ സമിതി രൂപീകരിക്കുകയും വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങളും നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും പരിശോധിച്ച ശേഷമാണ് ഇപ്പോഴത്തെ കരട് തയ്യാറാക്കിയത്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.