ന്യൂഡൽഹി / 2026 /ഓഗസ്റ്റ് 06
വാണിജ്യ കൽക്കരി ഖനനത്തിലെ പരിഷ്കാരങ്ങളും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതും സംബന്ധിച്ച് കൽക്കരി മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ ആലോചനാസമിതി 2026 ഓഗസ്റ്റ് 5-ന് ന്യൂഡൽഹിയിൽ യോഗം ചേർന്നു. കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി യോഗത്തിന് അധ്യക്ഷത വഹിച്ചു. കൽക്കരി മന്ത്രാലയ സെക്രട്ടറി വിക്രം ദേവ് ദത്ത്, മുതിർന്ന ഉദ്യോഗസ്ഥർ, കൽക്കരി പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
പതിനഞ്ചാം ലേലഘട്ടം പുരോഗമിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ മികച്ച ഉദാഹരണമാണ് വാണിജ്യ കൽക്കരി ഖനനമെന്ന് കിഷൻ റെഡ്ഡി പറഞ്ഞു. വാണിജ്യ കൽക്കരി ഖനികളുടെ 14 ലേലഘട്ടങ്ങൾ പൂർത്തിയായെന്നും പതിനഞ്ചാം ഘട്ടം ഇപ്പോൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ മാറ്റങ്ങൾ കൽക്കരി മേഖലയെ കൂടുതൽ മത്സരക്ഷമവും കാര്യക്ഷമവുമാക്കിയെന്നും മന്ത്രി പറഞ്ഞു.
സുതാര്യ ലേലം നിക്ഷേപം കൂട്ടി
സുതാര്യമായ ലേലനടപടികൾ മത്സരവും നിക്ഷേപവും പ്രോത്സാഹിപ്പിച്ച് രാജ്യത്തെ കൽക്കരി മേഖലയെ മാറ്റിമറിച്ചതായി കിഷൻ റെഡ്ഡി പറഞ്ഞു. കൂടുതൽ ബോധവത്കരണവും വ്യാപകമായ പങ്കാളിത്തവും ഉറപ്പാക്കാൻ വ്യവസായ സംഘടനകളുമായും സ്വകാര്യ കമ്പനികളുമായും മന്ത്രാലയം സജീവമായി ഇടപെടുന്നുണ്ട്. ഇതിനായി പ്രചാരണ പരിപാടികളും ബന്ധപ്പെട്ട കക്ഷികളുമായുള്ള കൂടിയാലോചനകളും സംഘടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഉൽപാദനത്തിൽ അഞ്ചിലൊന്ന് സംഭാവന
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും രാജ്യത്തിന്റെ കൽക്കരി ഉൽപാദനം ഒരു ബില്യൺ ടണ്ണിലെത്തിക്കുന്നതിൽ സ്വകാര്യ ഉപയോഗത്തിനുള്ള ഖനികളും വാണിജ്യ ഖനികളും പ്രധാന പങ്കുവഹിച്ചതായി വിക്രം ദേവ് ദത്ത് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ രാജ്യത്തെ മൊത്തം കൽക്കരി ഉൽപാദനത്തിന്റെ ഏകദേശം 20 ശതമാനവും ഈ ഖനികളിൽ നിന്നായിരുന്നു.
ഖനികൾ പ്രവർത്തനക്ഷമമാക്കുന്ന സമയം കുറഞ്ഞു
കൽക്കരി മേഖലയിലെ തുടർച്ചയായ പരിഷ്കാരങ്ങളിലൂടെ പൂർണമായി പര്യവേക്ഷണം നടത്തിയ ഖനിപ്രദേശങ്ങൾ പ്രവർത്തനക്ഷമമാക്കാനുള്ള സമയം 51 മാസത്തിൽ നിന്ന് 40 മാസമായി കുറഞ്ഞു. ഭാഗികമായി പര്യവേക്ഷണം നടത്തിയ പ്രദേശങ്ങളുടെ സമയം 66 മാസത്തിൽ നിന്ന് 52 മാസമായും കുറഞ്ഞു. വാണിജ്യ കൽക്കരി ഖനന പരിഷ്കാരങ്ങളും സ്വകാര്യ പങ്കാളിത്തവും സംബന്ധിച്ച് അഡീഷണൽ സെക്രട്ടറി രൂപീന്ദർ ബ്രാർ അവതരണം നടത്തി. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ സമിതി അംഗങ്ങൾ അഭിനന്ദിച്ചു. സ്വകാര്യ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം വാണിജ്യ ഖനനവളർച്ചയും പരിസ്ഥിതി, പ്രാദേശിക സമൂഹങ്ങളുടെ ആശങ്കകളും തമ്മിൽ സന്തുലനം പാലിക്കാനുള്ള നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു.
.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.