റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട 178 കുടുംബങ്ങള്‍ക്കും കൂടി താക്കോല്‍ ലഭിച്ച ശേഷം മാത്രം താമസം തുടങ്ങാനാണ്‌ താക്കോല്‍ കിട്ടിയ ഏഴ് കുടുംബങ്ങളുടെ തീരുമാനം

ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ഏഴ് വീടുകളുടെ താക്കോല്‍ കൈമാറി

April 29, 2026 - 7:02 am

 

കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ ഏഴ് വീടുകളുടെ താക്കോല്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 178 വീടുകളില്‍ ഏഴെണ്ണത്തിന്റെ താക്കോലാണ് കൈമാറിയത്. ഇതാദ്യമായാണ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറ്റം നടക്കുന്നത്.

178 കുടുംബങ്ങള്‍ക്കും ഘട്ടം ഘട്ടമായാണ് താക്കോല്‍ കൈമാറുക.

അതേസമയം, ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട 178 കുടുംബങ്ങള്‍ക്കും കൂടി താക്കോല്‍ ലഭിച്ച ശേഷം മാത്രം താമസം തുടങ്ങാനാണ്‌ താക്കോല്‍ കിട്ടിയ ഏഴ് കുടുംബങ്ങളുടെ തീരുമാനം. 178 കുടുംബങ്ങള്‍ക്കും ഘട്ടം ഘട്ടമായാണ് താക്കോല്‍ കൈമാറുകയെന്ന് ഊരാളുങ്കല്‍ സി ഇ ഒ. അരുണ്‍ ബാബു വ്യക്തമാക്കിയിട്ടുണ്ട്. 178 വീടുകളില്‍ നിര്‍മാണം പൂര്‍ത്തിയാകാനുള്ളവയുടേത് രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും 56 വീടുകളുടെ കിഫ്‌കോണ്‍ പരിശോധന പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.

ടൗണ്‍ഷിപ്പിലെ വീടുകളില്‍ നിര്‍മാണ കമ്പനികളായ ഊരാളുങ്കലും കിഫ്കോണും നടത്തുന്ന സംയുക്ത പരിശോധന ഈമാസം 20നാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 102 വീടുകളുടെ പരിശോധനയാണ് ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *