ടെൽ അവീവ്: ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു ഏപ്രിൽ 11 ശനിയാഴ്ച രാത്രി വെളിപ്പെടുത്തിയത്. അവർ നമ്മെ ശ്വാസം മുട്ടിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇറാനെയും അതിന്റെ പ്രാദേശിക സഖ്യകക്ഷികളെയും അടയാളപ്പെടുത്തിയ മാപ്പ് പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യണം
ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനായി ലബനൻ കഴിഞ്ഞ ആഴ്ചകളിൽ പലതവണ ബന്ധപ്പെട്ടിരുന്നതായും നെതന്യാഹു വെളിപ്പെടുത്തി.ഹിസ്ബുള്ളയെ നിരായുധരാക്കുക, ഈ കരാർ തലമുറകളോളം നിലനിൽക്കുന്ന യഥാർഥ സമാധാന ഉടമ്പടി ആയിരിക്കുക എന്നീ നിബന്ധനകളാണ് ചർച്ചകൾക്ക് മുന്നോടിയായി ആവശ്യപ്പെട്ടത്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
.
.
