ഇറാന്റെ എണ്ണ കയറ്റുമതി ഹബ്ബായ ഖാർഗ് ദ്വീപിലേക്ക് യുഎസ് സേന വീണ്ടും ആക്രമണം നടത്തി. ഖാർഗിലെ സൈനികകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ദ്വീപിൽ നിരവധി സ്ഫോടനങ്ങളുണ്ടായതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.മാർച്ചിൽ ഖാർഗ് ദ്വീപിൽ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. ഖാർഗ് പിടിച്ചെടുക്കാൻ കരസേനയെ രംഗത്തിറക്കുമെന്ന് മുമ്പ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന് ആക്രമണം തുടരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന് ആക്രമണം തുടര്‍ന്നു. ഇറാന് തൊടുത്ത 18 ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി അറിയിച്ചു. യുദ്ധം ആരംഭിച്ചശേഷം തങ്ങള്‍ക്കു നേര്‍ക്ക് 519 ബാലിസ്റ്റിക് മിസൈലുകളും 2210 ഡ്രോണുകളും വര്‍ഷിച്ചെന്ന് യുഎഇ അറിയിച്ചു. ഇറാനില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഇറാക്കിലെ ഇര്‍ബിലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു.
ഇറാനില്‍ ഇതുവരെ 3500ലേറെ പേര് കൊല്ലപ്പെട്ടു
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഷിരാറിലെ പെട്രോകെമിക്കല്‍ കോംപ്ലക്സ് ഇസ്രേലി സേന ആക്രമിച്ചു. ഇറാനില്‍ ഇതുവരെ 3500ലേറെ പേര് കൊല്ലപ്പെട്ടു. ഇവരില്‍ 1665 പേര് സാധാരണക്കാരാണ്.വടക്കുപടിഞ്ഞാറൻ ടെഹ്റാനിലെ അൽബോർസ് പ്രവിശ്യയിൽ ഇന്നലെ 18 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. യുദ്ധം ആരംഭിച്ചശേഷം ഇറാനിലെ 13,000 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
.
.
.
