.
ന്യൂഡൽഹി: ടോൾ ബൂത്തുകളിൽ പണം സ്വീകരിക്കുന്ന രീതി പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി .രാജ്യത്തെ എല്ലാ . ടോൾ ബൂത്തുകളിലും ഏപ്രിൽ പത്തു മുതൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കും.ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ രീതിയിൽ മാത്രമേ ടോൾ ബൂത്തുകളിൽ പണമടയ്ക്കാൻ അനുവദിക്കുകയുള്ളു. നേരത്തെ ഏപ്രിൽ ഒന്ന് മുതൽ ഈ രീതി നടപ്പാക്കി തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതിയ തീരുമാനം ഗതാഗതക്കുരുക്കു കുറയ്ക്കാനും ടോൾബൂത്തുകളിലെ തർക്കം പരിഹരിക്കുന്നതിനും സഹായകരമാകുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്.
ഏപ്രിൽ 10 മുതൽ കാഷ് സ്വീകരിക്കുന്ന രീതി ഒഴിവാക്കി.
നിലവിൽ ഫാസ്ടാഗ്, കാഷ്, ഓണ്‍ലൈൻ പേയ്മെന്റ് തുടങ്ങി മൂന്ന് രീതിയിൽ ആണ് ടോൾ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് കാഷ് ആണെങ്കിൽ ഇരട്ടി തുകയും യുപിഐ ആണെങ്കിൽ 1.25 മടങ്ങ് തുകയും ടോൾ ആയി നൽകണം. എന്നാൽ ഏപ്രിൽ 10 മുതൽ കാഷ് സ്വീകരിക്കുന്ന രീതി ഒഴിവാക്കി. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ യുപിഐ വഴിയാണ് പണം നൽകുന്നതെങ്കിൽ 1.25 മടങ്ങ് തുക ടോൾ ആയി നൽകണം. യുപിഐ ഇടപാട് വഴി പണം അടയ്ക്കുന്നത് പരാജയപ്പെട്ടാൽ വാഹനം ടോൾ ഗേറ്റ് കടക്കുന്നത് തടയാനും വാഹനം നീക്കം ചെയ്യാനും സാധിക്കും.
.
