കേ​ര​ള​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ ഇ​ല്ലെന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്നും ഇ​തു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന​ത്ത് സ്ത്രീ ​സു​ര​ക്ഷ ഇ​ല്ലാ​താ​കു​ന്ന​തെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി​യും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ. ശാ​സ്ത​മം​ഗ​ല​ത്ത് ന​ട​ന്ന ‘ബ്ര​ഞ്ച് വി​ത്ത് ശ്രീ​ലേ​ഖ’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​വ​രു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന ത​നി​ക്ക് പോ​ലും ദു​ര​നു​ഭ​വം
.
ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന ത​നി​ക്ക് പോ​ലും ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​പ്പോ​ൾ സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് ശ്രീ​ലേ​ഖ തു​റ​ന്ന​ടി​ച്ചു. രാ​ഷ്ട്രീ​യ അ​നു​മ​തി​യി​ല്ലാ​തെ ഡി​ജി​പി​ക്ക് പോ​ലും ത​നി​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. അ​ടു​ത്തി​ടെ ഒ​രു മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​വും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​രെ സ്വ​ന്തം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു എ​ന്നും, പോ​ലീ​സി​ന്‍റെ പ​രാ​തി സെ​ല്ലി​ൽ നേ​രി​ട്ട് വി​ളി​ച്ചി​ട്ടും സ​ർ​ക്കാ​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ശ്രീ​ലേ​ഖ ആ​ഞ്ഞ​ടി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →