വി​​​ദേ​​​ശ സം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്താ​​​ൻ ഒരുങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ ഫ​​​ണ്ട് വി​​​നി​​​യോ​​​ഗ​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​ക്ര​​​മം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ) കൂ​​​ടു​​​ത​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ്പു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചേ​​​ക്കും.സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​നു​​​ പു​​​റ​​​മെ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തോ ക​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​തോ ആ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ൽനി​​​ന്നു സൃ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട ആ​​​സ്തി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​ന്നേ​​​ക്കും.

16000 ത്തോ​​​ളം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 22,000 കോ​​​ടി രൂ​​​പ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി കേന്ദ്രം

സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന ഒ​​​രു നി​​​ശ്ചി​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്കാ​​​യി​​​രി​​​ക്കും ഇ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല. ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തോ കാല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​തോ ആ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​സ്തി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത് എ​​​ന്നാ​​​ണു വാ​​​ദം. എ​​​ഫ്സി​​​ആ​​​ർ​​​എ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ല​​​വി​​​ലെ ച​​​ട്ട​​​ക്കൂ​​​ടി​​​ന്‍റെ പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. രാ​​​ജ്യ​​​ത്തു എ​​​ഫ്സി​​​ആ​​​ർ​​​എ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 16000 ത്തോ​​​ളം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 22,000 കോ​​​ടി രൂ​​​പ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക്.

ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും

വി​​​ദേ​​​ശ​​​ഫ​​​ണ്ടു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച മേ​​​ൽ​​​നോ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും അ​​​ത്ത​​​രം സം​​​ഭാ​​​വ​​​ന​​​ക​​​ൾ ദേ​​​ശീ​​​യ​​​ സു​​​ര​​​ക്ഷ​​​യ്ക്കോ രാ​​​ജ്യ​​​ത്തി​​​ന്‍റെ പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ത്തി​​​ന് എ​​​തി​​​രാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നും പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പാ​​​യി​​​രി​​​ക്കും ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →